രക്ഷകർത്താക്കളുടെ ഒരു ലേബർ ബാങ്ക് ആരംഭിച്ചിരിക്കുകയാണ് എരുമേലി സെന്റ് തോമസ് സ്‌കൂൾ. തൊഴിൽ, ബിസിനസ്
തുടങ്ങിയ സേവന മേഖലകളിലെ രക്ഷകർത്താക്കളുടെ പേരും ഫോൺ നമ്പറും കൂലിയും
ഉൾപ്പടെ വിവരങ്ങൾ ഉൾപ്പെടുത്തി www.labourbankerumely.blogspot .com
എന്നൊരു ബ്ലോഗ് കുട്ടികൾ തയ്യാറാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു
വിദ്യാഭ്യാസസ്ഥാപനം തങ്ങളുടെ രക്ഷാകർത്താക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പു
വരുത്താനായി ഓൺലൈൻ ഡേറ്റ ബാങ്ക് ആരംഭിച്ചത്.
ബിസിനസ്,ഓട്ടോമൊബൈൽ മെക്കാനിക്, റൂഫിങ്, വെൽഡിങ്, പെയിന്റിംഗ് കോൺട്രാക്റ്റർമാർ, തയ്യൽ, ഡ്രൈവർ, മേസ്തിരി, ആശാരി, റ്റാപ്പർ, ബ്യുട്ടീഷൻ, സ്റ്റുഡിയോ തുടങ്ങി വിവിധ തൊഴിൽ/ബിസിനസ് ചെയ്യുന്ന രക്ഷകർത്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു.
മേൽപറഞ്ഞ തരാം ആളുകളെ ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാം...